Saturday, July 18, 2009

മമ്മൂട്ടി ഇനി അഴിമതിവീരന്‍! [Install malayalam fonts to read this post]

ബി ഉണ്ണികൃഷ്ണന് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു. ഡിസംബറിലേക്കാണ്
ഡേറ്റ് നല്‍കിയിരിക്കുന്നത്. മമ്മൂട്ടിക്കായി നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു
കുടുംബകഥയാണ് ഉണ്ണികൃഷ്ണന്‍ തയ്യാറാക്കിയിരിക്കുന്നത്. 'കരപ്രമാണി' എന്നു
പേരിട്ട ചിത്രത്തില്‍ അഴിമതിവീരനായ ഒരു പഞ്ചായത്തു പ്രസിഡന്‍റിന്‍റെ
വേഷമാണ് മമ്മൂട്ടിക്ക്.

കഴിഞ്ഞ
പതിനഞ്ചു വര്‍ഷമായി പഞ്ചായത്തു പ്രസിഡന്‍റായിരിക്കുന്ന രാഘവപ്പണിക്കര്‍
എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ പേരില്‍ അഴിമതി നടത്തുന്ന രാഘവപ്പണിക്കരുടെ
ഉള്ളിലും പക്ഷേ നന്‍‌മയുടെ ഉറവ വറ്റാതെ കിടപ്പുണ്ട്. അത് കണ്ടെത്തുന്നത്
ഒരു വനിതാ പഞ്ചായത്ത് സെക്രട്ടറിയാണ്. ഈ പഞ്ചായത്തു സെക്രട്ടറിയാണ് കഥയിലെ
നായിക.

സൂര്യ
സിനിമയുടെ ബാനറില്‍ ബി സി ജോഷി നിര്‍മ്മിക്കുന്ന കരപ്രമാണിയില്‍
സിദ്ദിഖ്‌, സലിംകുമാര്‍, ജഗതി, ഇന്നസെന്‍റ്‌‌, സുരാജ്‌ വെഞ്ഞാറമൂട്‌
തുടങ്ങിയവരും അഭിനയിക്കുന്നു. സിദ്ദിഖിന് വില്ലന്‍ വേഷമാണെന്ന് സൂചനയുണ്ട്.

ബി
ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് കരപ്രമാണി.
സ്മാര്‍ട്ട്‌സിറ്റി, മാടമ്പി, ഐ ജി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഇവയില്‍
മാടമ്പി വന്‍‌വിജയം നേടി. മാടമ്പിക്കു ശേഷം ബി സി ജോഷിയും ബി
ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കരപ്രമാണിക്കുണ്ട്.
ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്.
ഡിസംബര്‍ 20ന് കരപ്രമാണിയുടെ ചിത്രീകരണം ആരംഭിക്കും.


See the Web's breaking stories, chosen by people like you. Check out Yahoo! Buzz. http://in.buzz.yahoo.com/

No comments: