Sunday, February 21, 2010

മമ്മൂട്ടി ദ്രോഹം ചെയ്യുന്നവനല്ല: ക്യാപ്ടന്‍ രാജു[Install malayalam font to read this post]

മെഗാസ്റ്റാര്‍ മമ്മൂട്ടി ആര്‍ക്കും ദ്രോഹം ചെയ്യുന്നവനല്ലെന്ന് നടന്‍ ക്യാപ്ടന്‍ രാജു. ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ക്യാപ്ടന്‍ ഇങ്ങനെ പറഞ്ഞത്. ദേഷ്യം വന്നാല്‍ അത് തുറന്നു പറയുകയും അത് അപ്പോള്‍ തന്നെ മറക്കുകയും ചെയ്യുന്ന ആളാണ് മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.മമ്മൂട്ടി വളരെ ഇമോഷണലാണ്. വേഗം പൊട്ടിത്തെറിക്കും. എന്നാല്‍ അത് അപ്പോള്‍ തന്നെ
മറക്കുകയും ചെയ്യും. അല്ലാതെ എല്ലാക്കാര്യങ്ങളും മനസില്‍ കൊണ്ടു നടക്കില്ല. ആര്‍ക്കെങ്കിലും എതിരെ ഗൂഢനീക്കം നടത്താനും മമ്മൂട്ടി തയ്യാറാകില്ല. തിലകനെതിരെ മമ്മൂട്ടി എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒരുപാട് അധിക്ഷേപങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏതൊരാള്‍ക്കും ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് - ക്യാപ്ടന്‍ രാജു
പറഞ്ഞു.മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു കെമിസ്ട്രി മമ്മൂട്ടിയോടൊപ്പം ഉണ്ടാകുന്നില്ല എന്ന് തിലകന്‍ ഒരിക്കലും പറയരുതായിരുന്നു. എല്ലാവരുടെയും അഭിനയത്തിന്‍റെ മെഷര്‍മെന്‍റ്‌ എടുക്കാന്‍ തിലകനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മൂന്നു തവണ ദേശീയ പുരസ്കാരം നേടിയ, ലോകം അംഗീകരിച്ച നടനാണ് മമ്മൂട്ടി. അമിതാഭ് ബച്ചന്‍ പോലും അദ്ദേഹത്തെ
'മമ്മൂട്ടിജി' എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിനയത്തിന്‍റെ ആഴം അളക്കാനുള്ള അളവുകോല്‍ ആരാണ് തിലകന് കൊടുത്തത്? - ക്യാപ്ടന്‍ രാജു ചോദിച്ചു.അഭിനേതാക്കള്‍ക്ക് തിളങ്ങാനുള്ള ആകാശമൊരുക്കിയ നടനാണ് തിലകനെന്ന സുകുമാര്‍ അഴീക്കോടിന്‍റെ പ്രസ്താവനയെ ക്യാപ്ടന്‍ രാജു നിശിതമായി വിമര്‍ശിച്ചു. അഴീക്കോട് പറഞ്ഞത് മണ്ടത്തരമാണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍,
ബാലന്‍ കെ നായര്‍, സത്യന്‍ തുടങ്ങിയ മഹാരഥന്‍മാര്‍ക്ക് ആകാശമൊരുക്കിയത് തിലകനാണോ? ഒടുവില്‍ ഉണ്ണികൃഷ്ണനും പറവൂര്‍ ഭരതനും അഭിനയിക്കാന്‍ ആകാശമൊരുക്കിയത് തിലകനാണോ? എന്തായാലും തിലകന്‍ ഉണ്ടാക്കിയ ആകാശത്ത് വെട്ടിത്തിളങ്ങാന്‍ ക്യാപ്ടന്‍ രാജു ആഗ്രഹിക്കുന്നില്ല - ക്യാപ്ടന്‍ തുറന്നടിച്ചു.തിലകന്‍ പറയുന്നതുപോലെ താരസംഘടനയായ 'അമ്മ' മാഫിയാ സംഘടനയല്ല. മുതിര്‍ന്ന
അഭിനേതാക്കള്‍ക്ക് അമ്മ മാസം തോറും നല്‍കുന്ന 2500 രൂപയെ പുച്ഛിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആ 2500 രൂപയ്ക്ക് രണ്ടര ലക്ഷത്തിന്‍റെ മൂല്യമുണ്ട്. കാരണം അത് അമ്മ തരുന്ന കൈനീട്ടമാണ് - ക്യാപ്ടന്‍ രാജു വ്യക്തമാക്കി.


Your Mail works best with the New Yahoo Optimized IE8. Get it NOW! http://downloads.yahoo.com/in/internetexplorer/

No comments: