Sunday, June 5, 2011

kavya with mammootty

'ഈ പട്ടണത്തില്‍ ഭൂതം' ഓര്‍മ്മയുണ്ടോ? മമ്മൂട്ടി ഭൂതമായി തകര്‍ത്തഭിനയിച്ചിട്ടും തിയേറ്ററുകളില്‍ തണുത്ത പ്രതികരണം നേരിടേണ്ടിവന്ന സിനിമ. കാവ്യാ മാധവന്‍ ആദ്യമായി മമ്മൂട്ടിയുടെ നായികയായത് ആ ചിത്രത്തിലാണ്. എന്തായാലും കാവ്യ വീണ്ടും മമ്മൂട്ടിയുടെ നായികയാകാനൊരുങ്ങുകയാണ്.

ഷാഫി സംവിധാനം ചെയ്യുന്ന 'വെനീസിലെ വ്യാപാരി'യിലാണ് കാവ്യയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതുന്ന സിനിമയുടെ ചിത്രീകരണം ജൂലൈ 15ന് ആരംഭിക്കും. ആലപ്പുഴയാണ് പ്രധാന ലൊക്കേഷന്‍.

ആലപ്പുഴയിലെ ഒരു വ്യവസായിയായാണ് മമ്മൂട്ടി വെനീസിലെ വ്യാപാരിയില്‍ വേഷമിടുന്നത്. നായികയ്ക്ക് വളരെയേറെ പ്രാധാന്യമുള്ള കഥയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കാവ്യയ്ക്ക് മികച്ച പ്രകടനം നടത്താനുള്ള അവസരം തന്നെയായിരിക്കും ഈ മമ്മൂട്ടിച്ചിത്രം.

വിവാഹബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് തിരികെയെത്തിയ കാവ്യ വീണ്ടും മലയാള സിനിമയില്‍ ഹിറ്റുകള്‍ തീര്‍ക്കുകയാണ്. പാപ്പി അപ്പച്ചാ, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ഗദ്ദാമ, ചൈനാ ടൌണ്‍, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകളെല്ലാം ഹിറ്റാകുമ്പോള്‍ കാവ്യ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. നിലവില്‍ നായികമാരില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഭാവനയ്ക്ക് കാവ്യയുടെ ഈ തുടരന്‍ വിജയങ്ങള്‍ ഭീഷണിയുയര്‍ത്തും.

No comments: