ശനി, 22 ഓഗസ്റ്റ് 2009( 20:09 IST )
PROആഷിക് അബുവിന്‍റെ മമ്മൂട്ടിച്ചിത്രം ഡാഡി കൂള്‍ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തി. ആദ്യ വാരം സമ്മിശ്രപ്രതികരണമായിരുന്നെങ്കിലും കുടുംബപ്രേക്ഷകര്‍ കൂടുതലായെത്തിയത് ചിത്രത്തെ സുരക്ഷിതമാക്കി. മിക്ക ദിവസങ്ങളിലും എല്ലാ കേന്ദ്രങ്ങളിലും ഫുള്‍ ഹുസില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഓണം വരെ ഈ നില തുടര്‍ന്നേക്കും.
മമ്മൂട്ടിയുടെയും മാസ്റ്റര്‍ ധനഞ്ജയിന്‍റെയും മികച്ച അഭിനയമാണ് ഡാഡി കൂളിന്‍റെ ഹൈലൈറ്റ്.
യുവ സൂപ്പര്‍താരം പൃഥ്വിരാജിന്‍റെ 'പുതിയ മുഖം' ഗംഭീര വിജയത്തിലേക്ക് കുതിക്കുകയാണ്. എല്ലാ കേന്ദ്രങ്ങളിലും മിക്ക ഷോയും ഹൌസ്ഫുള്ളാകുന്ന ഈ ചിത്രം ഒരു യുവതാരചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പിനാണ് അര്‍ഹമായിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ എതിരാളികളില്ലാത്ത താരമായി പൃഥ്വി വളര്‍ന്നു കഴിഞ്ഞു. പൃഥ്വിയും ബാലയുമൊത്തുള്ള ചേസ് രംഗം
ഉള്‍ക്കിടലത്തോടെയാണ് പ്രേക്ഷകര്‍ കണ്ടിരിക്കുന്നത്.
പുതിയ മുഖം ഇതിനകം തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു എന്നാണ് അറിയുന്നത്. യുവ സംവിധായകന്‍ ദീപന്‍, ജോഷിയുടെയും ഷാജി കൈലാസിന്‍റെയും പിന്‍ഗാമിയാണ് താനെന്ന് ഉറക്കെ പ്രഖ്യാപിക്കുക കൂടിയാണ് പുതിയ മുഖത്തിലൂടെ. പുതിയ മുഖമാണ് ഈ വാരത്തില്‍ ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്ത്.
മമ്മൂട്ടിയുടെ തന്നെ ഈ പട്ടണത്തില്‍ ഭൂതമാണ് ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്ത്. ജോണി ആന്‍റണി സംവിധാനം ചെയ്ത ഈ ചിത്രം കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിച്ച് മുന്നേറുകയാണ്. മോഹന്‍ലാലിന്‍റെ അഭിനയ വിസ്മയം കൊണ്ട് സമ്പന്നമായ ഭ്രമരം നാലാം സ്ഥാനത്താണ്. ഭ്രമരത്തിന് ഇപ്പോഴും കുടുംബ പ്രേക്ഷകരുടെ തിരക്കുണ്ട്.
രാജസേനന്‍ നായകനും സംവിധായകനുമായ ഭാര്യ ഒന്ന് മക്കള്‍ മൂന്ന് ആണ് അഞ്ചാം സ്ഥാനത്ത്. മനോഹരമായ ഒരു കുടുംബകഥ രസകരമായി പറയുന്നുവെന്നതും സൂപ്പര്‍താരങ്ങളുടെ ചിത്രം വച്ചുകൊണ്ടുള്ള പരസ്യ തന്ത്രങ്ങളും ഭാര്യക്കും മക്കള്‍ക്കും നേട്ടമാവുന്നുണ്ട്.
യുവമനസ്സുകളുടെ സ്നേഹത്തിന്‍റെയും നൊമ്പരത്തിന്‍റെയും കഥ പറയുന്ന ശ്യാമപ്രസാദിന്‍റെ ഋതുവിന് ബോക്സോഫീസില്‍ ചലനം സൃഷ്ടിക്കാനാവുന്നില്ല. മമ്മൂട്ടിയുടെ സ്വന്തം നിര്‍മാണ കമ്പനിയായ പ്ലേ ഹൌസാണ് ഋതു തിയറ്ററുകളിലെത്തിച്ചത്. യുവത്വത്തിന്‍റെ ആഘോഷമെന്ന പേരില്‍ ഇറങ്ങിയിട്ടുള്ള സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഋതു. പക്ഷേ, തിയേറ്ററുകളില്‍ ഈ സിനിമയോട്
പ്രേക്ഷകര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്.
Looking for local information? Find it on Yahoo! Local http://in.local.yahoo.com/
No comments:
Post a Comment