ഹരിഹരന് സംവിധാനം ചെയ്ത 'പഴശ്ശിരാജ' ജപ്പാനിലെ ഫുക്കുവോക്ക ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്ന ഒരേയൊരു ഇന്ത്യന് സിനിമയാണ് പഴശ്ശിരാജ.
സപ്തംബര് 17 മുതല് 26 വരെയാണ് മേള.
രാജ്യസ്നേഹത്തിന്റെ മഹത്ത്വം വിളിച്ചുപറഞ്ഞ, ഇന്ത്യയില് വേണ്ടത്ര അംഗീകാരം ലഭിക്കാത്ത ഈ ചിത്രം വിദേശീയര അംഗീകരിക്കുമ്പോള് അതിയായ സന്തോഷം തോന്നുന്നു എന്ന് സംവിധായകന് ഹരിഹരന് പറഞ്ഞു. ഈ ചിത്രത്തിന്റെ നിര്മാതാവിനെ കഴിഞ്ഞവര്ഷത്തെ ചലച്ചിത്ര അക്കാദമി ഒരുതരത്തിലും മാനിക്കാത്തതില് പ്രതിഷേധിച്ച് ഹരിഹരന് ചിത്രത്തിനു ലഭിച്ച സംസ്ഥാന അംഗീകാരം നിരസിച്ചിരുന്നു.
No comments:
Post a Comment