ആക്കിയപ്പോള്‍ റിലീസിംഗ് കേന്ദ്രങ്ങളെ പൂരപ്പറമ്പാക്കിക്കൊണ്ടാണ്
വ്യാഴാഴ്ച 'ആഗസ്റ്റ് 15' എത്തിയിരിക്കുന്നത്. കേരളം മീനച്ചൂടിലും
തെരഞ്ഞെടുപ്പ് ചൂടിലും കത്തിക്കാളുകയാണ് എങ്കിലും കാലത്തുതന്നെ
പെരുമാളിനെ ഒരു നോക്കുകാണാന്‍ റിലീസിംഗ് കേന്ദ്രങ്ങള്‍ വന്‍ ജനത്തിരക്ക്
അനുഭവപ്പെട്ടു. വര്‍ണ്ണക്കടലാസുകള്‍ വാരിവിതറിയും മമ്മൂക്കയുടെ
ചിത്രത്തില്‍ പൂമാല ചാര്‍ത്തിയുമൊക്കെയാണ് പല കേന്ദ്രങ്ങളിലും ആരാധകര്‍
'ആരാധന' വെളിവാക്കിയത്.
കേരളത്തില്‍ 170 കേന്ദ്രങ്ങളിലാണ് 'ക്രിസ്ത്യന്‍ ബ്രദേഴ്സ്'
പ്രദര്‍ശനത്തിനെത്തിയതെങ്കില്‍ 90 കേന്ദ്രങ്ങളിലാണ് ആഗസ്റ്റ് 15 റിലീസ്
ആയിരിക്കുന്നത്. ആരും ഇതുവരെ പറയാത്ത ഒരു മികച്ച ത്രില്ലറാണ് ആഗസ്റ്റ് 15
എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. അതിനാല്‍ കുറച്ച്
കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത് 'ലോംഗ് റണ്ണി'ല്‍ പൈസ വാരാനാണെത്രെ
വിതരണക്കാരുടെ പരിപാടി. കേരളത്തിന് ചെന്നൈ പോലുള്ള നഗരങ്ങളിലും ആഗസ്റ്റ്
15 റിലീസ് ചെയ്തിട്ടുണ്ട്.
തീയേറ്ററുകളില്‍ നിന്ന് ഇതിനകം ആരാധകര്‍ ട്വീറ്റ് ചെയ്യാന്‍
തുടങ്ങിയിട്ടുണ്ട്. 'ഇന്റര്‍വെല്‍ കഴിഞ്ഞു, കിടിലന്‍ സസ്പെന്‍സ്',
'റോക്കിംഗ് മമ്മൂട്ടി', 'അവസാനം അടികൊണ്ട് ടിക്കറ്റെടുത്ത് തീയേറ്ററില്‍
കയറി', 'ഷാജി കൈലാസ് സ്‌ട്രൈക്ക്‌സ് ബാക്ക്' തുടങ്ങിയ ട്വീറ്റുകള്‍
ട്വിറ്റര്‍ അക്കൌണ്ടുകളില്‍ നിന്ന് പ്രവഹിക്കുകയാണ്.
ചില തീയേറ്റര്‍ കോംപ്ലക്സുകളില്‍ കഴിഞ്ഞയാഴ്ച എത്തിയ ക്രിസ്ത്യന്‍
ബ്രദേഴ്സും വ്യാഴാഴ്ചയെത്തിയ ആഗസ്റ്റ് 15-ഉം അടുത്തടുത്ത തീയേറ്ററുകളില്‍
പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇരു സൂപ്പര്‍ താരങ്ങളുടെയും ആരാധകര്‍
തമ്മില്‍ സംഘര്‍ഷം ഉണ്ടാവുന്നത് തടയാന്‍ തീയേറ്റര്‍ ഉടമകള്‍ പൊലീസിനെ
വിളിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബെസ്റ്റ് ആക്റ്ററും മോഹന്‍ലാലിന്റെ
കാണ്ഡഹാറും ഒരുമിച്ച് പ്രദര്‍ശിപ്പിച്ചിരുന്ന ആലുവയിലെ ഒരു തീയേറ്റര്‍
സമുച്ചയത്തില്‍ ഇരുതാരങ്ങളുടെയും ഫാന്‍സുകാര്‍ ഏറ്റുമുട്ടിയത്
വാര്‍ത്തയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസായ 'ആഗസ്റ്റ് 1' എന്ന സിനിമയുടെ
തുടര്‍ച്ചയാണ് ആഗസ്റ്റ് 15. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍
ലക്‍ഷ്യമിട്ടു നടക്കുന്ന കൊലയാളിയെ കണ്ടെത്തുന്നതായിരുന്നു ആഗസ്റ്റ്
ഒന്നിന്‍റെ പ്രമേയം. ആഗസ്റ്റ് 15-നും സമാനമായ പ്രമേയം തന്നെ. പക്ഷേ
സിപിഎമ്മിലെ വിഭാഗീയതയും ഈ സിനിമ ചര്‍ച്ച ചെയ്യുന്നു എന്നതാണ് പ്രത്യേകത.
മുഖ്യമന്ത്രിയെ വധിക്കാന്‍ നടക്കുന്നവരെ കണ്ടുപിടിക്കാന്‍ എത്തുന്ന
ക്രൈംബ്രാഞ്ച് ഡിസിപി പെരുമാള്‍ ആയാണ് മമ്മൂട്ടി എത്തുന്നത്.
എന്തായാലും മോഹന്‍ലാലിന്റെ ഷുവര്‍ ഹിറ്റായ ക്രിസ്ത്യന്‍ ബ്രദേഴ്സ്
തകര്‍ത്തോടുമ്പോള്‍ പഴയ ആഗസ്റ്റ് ഒന്നിന്റെ രണ്ടാം ഭാഗത്തെ മലയാളികള്‍
എങ്ങിനെ സ്വീകരിക്കുമെന്ന് ഒന്നോ രണ്ടോ നാളുകളില്‍ അറിയാം.
No comments:
Post a Comment