സിനിമകളോട് മത്സരിക്കാന്‍. വെള്ളിയാഴ്ച സൂര്യയുടെ 'രക്തചരിത്ര', ആര്യയുടെ
'ചിക്കുബുക്കു' എന്നീ സിനിമകള്‍ റിലീസാകും. ഈ സിനിമകള്‍ക്കൊപ്പം
മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയും റിലീസാകുന്നു. അതേത് സിനിമയെന്നല്ലേ?
സാക്ഷാല്‍ 'ബാബാസാഹേബ് അംബേദ്കര്‍'!
ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത് 1998ല്‍ സെന്‍സര്‍ ചെയ്ത ഈ സിനിമ
തമിഴില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിനെത്തുകയാണ്. 2000ല്‍ ഈ സിനിമയുടെ
ഇംഗ്ലീഷ് പതിപ്പ് റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം
തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള
ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. 1998ലെ മികച്ച
സിനിമയ്ക്കുള്ള പുരസ്കാരവും ഈ ചിത്രത്തിനായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണം, സമൂഹത്തിന്‍റെ പുറമ്പോക്കില്‍
ജീവിക്കുന്നവര്‍ക്കായി നടത്തിയ പോരാട്ടങ്ങള്‍, സാമൂഹ്യ പരിഷ്കരണങ്ങള്‍
തുടങ്ങി ബാബാസാഹേബ് അംബേദ്കറിന്‍റെ ജീവിതത്തിലെ സുവര്‍ണ
മുഹൂര്‍ത്തങ്ങളുടെ ആവിഷ്കാരമാണ് ഈ സിനിമ. 1901 മുതല്‍ 1956 വരെയുള്ള
കാലഘട്ടമാണ് ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്.
സൂര്യയുടെയും ആര്യയുടെയും കൊമേഴ്സ്യല്‍ ചിത്രങ്ങള്‍ക്കിടയില്‍
മമ്മൂട്ടിയുടെ അംബേദ്കറെ തമിഴ് പ്രേക്ഷകര്‍ എങ്ങനെ
സ്വീകരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് കോടമ്പാക്കം.
No comments:
Post a Comment