അഭിനയിക്കും എന്നാണ് എല്ലാവരും കരുതുക. എന്നാല്‍ അഭിനയിക്കാന്‍ രജനീകാന്ത്
വിസമ്മതിച്ചാല്‍ സംവിധായകന്‍ പി വാസു എന്ത് ചെയ്യും? മോഹന്‍ലാലിനെ
സമീപിക്കും എന്നായിരിക്കും വായനക്കാരുടെ ഉത്തരം. എങ്കില്‍ നിങ്ങള്‍ക്ക്
തെറ്റി! നായകവേഷം അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ സമീപിക്കാനാണ് പി വാസു
തീരുമാനിച്ചിരിക്കുന്നത്.
തമിഴിലെ
വന്‍കിട സംവിധായകരിലൊരാളും മലയാളിയുമായ പി വാസുവാണ് ഫാസില്‍ -
മോഹന്‍ലാല്‍ - മധു മുട്ടം ടീമിന്റെ മണിച്ചിത്രത്താഴ് എന്ന സിനിമ
'ചന്ദ്രമുഖി' എന്ന പേരില്‍ തമിഴിലും കന്നഡയിലും തെലുങ്കിലും റീമേക്ക്
ചെയ്തത്. എല്ലാ ഭാഷകളിലും ഇത് വന്‍ ഹിറ്റായിരുന്നു. ഒരേ തീയേറ്ററില്‍
ഏറ്റവും അധികകാലം പ്രദര്‍ശിപ്പിക്കപ്പെട്ട തെന്നിന്ത്യന്‍ സിനിമയെന്ന
പട്ടം തമിഴ് ചന്ദ്രമുഖി കരസ്ഥമാക്കുകയും ഉണ്ടായി.
ഇത്രയും
വലിയ ഹിറ്റായ സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റി ആരും ചിന്തിച്ചുപോകും. പി
വാസുവും അങ്ങനെ തന്നെ ചിന്തിച്ചു. കന്നഡത്തില്‍ വിഷ്ണുവര്‍ദ്ധനനെ
നായകനാക്കി ചന്ദ്രമുഖിക്ക് പി വാസു രണ്ടാം ഭാഗം ചമച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടയിലാണ് തമിഴിലും രണ്ടാം ഭാഗം എടുക്കണമെന്ന ചിന്ത വാസുവിനുണ്ടായത്.
ഉടന്‍, രജനീകാന്തിനെ കാണുകയും ചന്ദ്രമുഖി രണ്ടാം ഭാഗത്തിന്റെ കഥ പറയുകയും
ചെയ്തു.
ചന്ദ്രമുഖിയേക്കാള്‍
നല്ല കഥയെന്നാണ് രജനീകാന്ത് ചന്ദ്രമുഖി രണ്ടിന്റെ കഥയെ പുകഴത്തിയത്. ഉടന്‍
തന്നെ രജനിയുടെ ഡേറ്റ് കിട്ടുമെന്നും വീണ്ടുമൊരു ഹിറ്റ് തമിഴിന്
സമ്മാനിക്കാമെന്നും ഉള്ള കണക്കുകൂട്ടലില്‍ ആയിരുന്നു പി വാസു. എന്നാല്‍
രണ്ടാഴ്ച കഴിഞ്ഞ് പി വാസുവിനെ വിളിച്ച് തന്റെ കയ്യില്‍ രണ്ട്
വര്‍ഷത്തേക്ക് ഡേറ്റില്ല എന്ന് രജനി അറിയിക്കുകയായിരുന്നു. ശങ്കറിന്റെ
'യന്തിരന്‍' എന്ന സിനിമയ്ക്ക് ശേഷം രജനി ആര്‍ക്കും ഡേറ്റ് കൊടുത്തിട്ടില്ല
എന്നിരിക്കേ, രണ്ട് വര്‍ഷം ഡേറ്റില്ല എന്ന് പറഞ്ഞത് തന്നെ
ഒഴിവാക്കാനാണെന്ന് പി വാസുവിന് മനസിലായി.
'കഥ
പറയുമ്പോള്‍' എന്ന സിനിമ തമിഴില്‍ റിമേക്ക് ചെയ്തത് പി വാസുവായിരുന്നു.
കുചേലന്‍ എന്ന് പേരിട്ട ഈ സിനിമയില്‍ രജനി നായകനായി അഭിനയിക്കുകയും പടം
എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പി വാസുവിനോട്
അത്രനല്ല ഇഷ്ടത്തില്‍ ആയിരുന്നില്ല രജനീകാന്ത്. എന്തായാലും രജനിയുടെ
കടുത്ത തീരുമാനം പി വാസുവിനെ ഏറെ വിഷമിപ്പിച്ചുവെന്ന് വാസുവിനോട് അടുത്ത
വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു..
എന്തായാലും,
രജനിയില്ലെങ്കിലും ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം തമിഴില്‍ എടുക്കുമെന്നുള്ള
ശപഥം എടുത്തിരിക്കുകയാണ് പി വാസുവിപ്പോള്‍. ചന്ദ്രമുഖിയില്‍ രജനി ചെയ്ത
ഡോക്‌ടറുടെ റോള്‍ ചെയ്യാനായി മമ്മൂട്ടിയെ സമീപിക്കാനാണ് പി വാസു
ഒരുങ്ങുന്നത്. മമ്മൂട്ടിയിതിന് സമ്മതിച്ചാല്‍ മൊത്തം ആറ് തമിഴ്
ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കൈപ്പിടിയിലാകും!
Now, send attachments up to 25MB with Yahoo! India Mail. Learn how. http://in.overview.mail.yahoo.com/photos
No comments:
Post a Comment