പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഹിറ്റ്മേക്കര്‍ രഞ്ജിത്തും വീണ്ടും ഒന്നിക്കുകയാണ്. അതേ, രഞ്ജിത് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. സംവിധാനം പക്ഷേ രഞ്ജിത്തല്ല. ഒട്ടേറെ നല്ല ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജി എസ് വിജയനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
കാപിറ്റോള്‍ തിയേറ്ററിന്‍റെ ബാനറില്‍ രഞ്ജിത് തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. അതിമനോഹരമായ കഥയാണ് ഈ സിനിമയ്ക്കായി രഞ്ജിത് എഴുതിയിട്ടുള്ളതെന്നാണ് സിനിമാലോകത്തെ അഭിപ്രായം.
ഏറെക്കാലത്തിനു ശേഷം മറ്റൊരു സംവിധായകന് രഞ്ജിത് തിരക്കഥ രചിക്കുന്നു എന്നതും പ്രത്യേകതയാണ്. സംവിധായകനായതിനു ശേഷം നസ്രാണി, അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങള്‍ മാത്രമാണ് മറ്റ് സംവിധായകര്‍ക്കായി രഞ്ജിത് തിരക്കഥ രചിച്ചവ.
ജി എസ് വിജയന്‍റെ ആദ്യ ചിത്രമായ ചരിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. പിന്നീട് ആനവാല്‍ മോതിരം, ചെപ്പടിവിദ്യ, ഘോഷയാത്ര, സാഫല്യം, കവര്‍സ്റ്റോറി എന്നീ സിനിമകള്‍ വിജയന്‍ സംവിധാനം ചെയ്തു. കവര്‍സ്റ്റോറി പുറത്തിറങ്ങിയ ശേഷം 10 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജി എസ് വിജയന്‍ വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.
No comments:
Post a Comment