ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഈ പുരസ്‌കാരം ദുബയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഏറ്റുവാങ്ങി. റസൂല്‍പൂക്കുട്ടി, മോഹന്‍ലാല്‍, തുടങ്ങിയവരെ പിന്തള്ളിയാണ് ഗാലോപ് പോളിലൂടെ മമ്മൂട്ടി അവാര്‍ഡിന് അര്‍ഹത നേടിയത്. പുറത്തുനിന്നും വരുന്ന അഭിപ്രായങ്ങളും വാര്‍ത്തകളും ഒരിക്കലും ആളുകളുടെ മനസ്സിലെ ബിംബങ്ങളെ
തകര്‍ക്കില്ലെന്നുള്ളതിന് തെളിവാണ് ഈ പുരസ്‌കാരമെന്ന് മമ്മൂട്ടി പറഞ്ഞു. പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്നതിനിടെ മമ്മൂട്ടി വ്യക്തിപരമായി താന്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞു. മാധ്യമങ്ങളില്‍ എനിക്കെതിരെ വാര്‍ത്തകള്‍ വരുകയാണ്. എനിയ്‌ക്കെതിരായ ആരോപണങ്ങളില്‍ അല്‍പം പോലും കഴമ്പില്ല. ഇത്തരം ആരോപണങ്ങള്‍ക്കിടയിലും ലോകത്തിലെ
പ്രശസ്ത മലയാളിയെന്ന ഈ പുരസ്‌കാരം ലഭിച്ചതില്‍ എനിയ്ക്ക് അഭിമാനമുണ്ട്. എനിക്കെതിരെയുള്ള പ്രാചരണങ്ങള്‍ ജനങ്ങള്‍ കേട്ടതായി നടിച്ചിട്ടില്ലെന്നുള്ളതിന്റെ തെളിവാണ് ഈ പുരസ്‌കാരം. അനാവശ്യമായ വിവാദങ്ങളും ആരോപണങ്ങളും ആര്‍ക്കും ഗുണം ചെയ്യില്ല- മമ്മൂട്ടി പറഞ്ഞു. റേഡിയോ ഏഷ്യയുടെ സഹകരണത്തോടെ ഏഷ്യാവിഷന്‍ അഡ്വര്‍ടൈസിങ് ആണ് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍
സംഘടിപ്പിക്കുന്നത്.
വ്യക്തിപരമായി താന്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞു. മാധ്യമങ്ങളില്‍ എനിക്കെതിരെ വാര്‍ത്തകള്‍ വരുകയാണ്. എനിയ്‌ക്കെതിരായ ആരോപണങ്ങളില്‍ അല്‍പം പോലും കഴമ്പില്ല. ഇത്തരം ആരോപണങ്ങള്‍ക്കിടയിലും ലോകത്തിലെ പ്രശസ്ത മലയാളിയെന്ന ഈ പുരസ്‌കാരം ലഭിച്ചതില്‍ എനിയ്ക്ക് അഭിമാനമുണ്ട്. എനിക്കെതിരെയുള്ള പ്രാചരണങ്ങള്‍ ജനങ്ങള്‍ കേട്ടതായി
നടിച്ചിട്ടില്ലെന്നുള്ളതിന്റെ തെളിവാണ് ഈ പുരസ്‌കാരം. അനാവശ്യമായ വിവാദങ്ങളും ആരോപണങ്ങളും ആര്‍ക്കും ഗുണം ചെയ്യില്ല- മമ്മൂട്ടി പറഞ്ഞു. റേഡിയോ ഏഷ്യയുടെ സഹകരണത്തോടെ ഏഷ്യാവിഷന്‍ അഡ്വര്‍ടൈസിങ് ആണ് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്.
No comments:
Post a Comment