Monday, May 17, 2010

What has gone wrong with 'Swapnamaalika'?[Mohanlaline padathil ninnu purathakki]

Most of us would remember 'Swapnamaalika' as a project that was launched three years ago, that held immense promise.

The most important reason for this was that the film had a story by Mohanlal, that was scripted together by the film's director K A Devaraj and Suresh Babu.

Not much was heard about the film after the initial schedule that was shot at Varanasi. Mohanlal and Italian actress Ileana took part in the shoot.

Three years later the film is fast getting readied for release. Apparently major differences of opinion had occurred between the director and the leading star, that has led to the director chopping off Mohanlal's role midway through the film. The film would now have Mohanlal's character Dr. Appu Nair being killed in a bomb blast at Varanasi.

Naturally upset with these developments and the way the story itself has been changed, Mohanlal and the scriptwriter Suresh Babu are reportedly planning to take legal action against the director.

The director on the other hand has a different story to tell. He says that Mohanlal had refused to cooperate with the film shooting, on account of his remuneration. Since he could not afford to keep the film in the cans any longer, the director says that he moved ahead with the only option that he had.

Whatever be the reason, 'Swapnamaalika' seems to have been built the wrong way. We need to wait for the film to get released to see what has actually happened to this dream mansion.



മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ എന്ന അവകാശവാദവുമായാണ് സ്വപ്നമാളിക എന്ന ‘ഡ്രീം പ്രൊജക്റ്റ്’ തുടങ്ങിയത്. മൂന്ന് വര്‍ഷം മുമ്പ്, 2007-ലാണ് ഈ സിനിമയ്ക്ക് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഈ സിനിമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്, കാരണം തന്റെ കഥാപാത്രത്തെ സിനിമയില്‍ നിന്ന് വലിച്ചെറിഞ്ഞ സംവിധായകനെതിരെ കേസുകൊടുക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍!.

ആത്മീയതയില്‍ ഊന്നിയുള്ള കഥയായിരുന്നു ഇതിന്റേത്. ഇത് 2008-ല്‍ പുറത്തുവരും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2008-ല്‍ സിനിമ ഇറങ്ങിയില്ല. മാത്രമല്ല, ചിത്രത്തിന്‍റെ സംവിധായകനും കഥയെഴുത്തില്‍ ലാലിനെ സഹായിച്ചയാളുമായ കെ എ ദേവരാജും സൂപ്പര്‍താരവും തമ്മില്‍ ഉടക്കുകയും ചെയ്തു. നിര്‍മാണ കമ്പനിയായ കരിമ്പില്‍ ഫിലിംസ് സിനിമയ്ക്ക് വേണ്ടി ഇറക്കിയ പൈസ മുഴുവന്‍ വെള്ളത്തിലായി. സിനിമ ഉപ്പുമാങ്ങാ ഭരണിയിലുമായി! അങ്ങിനെ വര്‍ഷം മൂന്ന് കഴിഞ്ഞു.

ഇപ്പോഴിതാ ചിത്രീകരണം കഴിഞ്ഞ് സ്വപ്നമാളിക റിലീസിംഗിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയ്ക്കെതിരെ ലാലിന്റെ പടനീക്കം. മോഹന്‍ലാലിനെ പുല്ലുപോലെ വലിച്ചെറിയുകയായിരുന്നു ദേവരാജ്. ലാലിന്റെ കഥാപാത്രമായ അപ്പുനായരെ കാശിയില്‍ കൊണ്ടുപോയി ഒരു ബോംബേറില്‍ കൊന്ന്‌ കഥ മറ്റു കഥാപാത്രങ്ങളിലൂടെ മുന്നോട്ട്‌ കൊണ്ടു പോയി സിനിമ തീര്‍ക്കുകയാണ് ദേവരാജ്‌ ചെയ്തത്. ആര്‍ക്കായാലും സഹിക്കുമോ? മോഹന്‍ലാലിനും സംഗതി രസിച്ചില്ല.

സ്വപ്നമാളികയുടെ സാക്ഷാല്‍ തിരക്കഥാകൃത്ത് എസ് സുരേഷ്‌ബാബുവാണ്. മോഹന്‍‌ലാലിന്റെ കഥയെ മെരുക്കിയെടുത്ത് തിരക്കഥയാക്കിയത് സുരേഷ്‌ബാബു ആയിരുന്നു. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിനാണ് മോഹന്‍ലാലും സുരേഷ്‌ബാബുവും ദേവരാജിനെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നതെന്ന് അറിയുന്നു.

മുട്ടിന് മുട്ടിന് ആത്മീയത ‘ക്വോട്ട്’ ചെയ്യുന്ന ലാല്‍ പ്രതിഫലം കുറഞ്ഞുപോയി എന്നതിനാല്‍ കണ്ണില്‍ ചോരയില്ലാത്ത വിധം പെരുമാറുകയും സിനിമയുമായി നിസഹകരിക്കുകയും ചെയ്തുവെന്ന് ദേവരാജ്‌ പറയുന്നു. താന്‍ മൂന്ന് വര്‍ഷം കാത്തുവെന്നും എന്നാല്‍ ഇനി കാത്തിരുന്നാല്‍ തന്നെ വിശ്വസിച്ച് പണമിറക്കിയവരെ ചതിക്കുന്നതിന് തുല്യമാകും എന്ന് തിരിച്ചറിഞ്ഞപ്പോളാണ് ഈ കടും‌കൈ ചെയ്യേണ്ടിവന്നതെന്നും ദേവരാജ് തന്റെ നടപടിയെ ന്യായീകരിക്കുന്നു. എന്തായാലും ലാലിനും ദേവരാജിനും പ്രേക്ഷകര്‍ക്കും ഈ മാളിക ‘സ്വപ്നമാളിക’യാകുമോ ‘നരകമാളിക’യാകുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.

No comments: