ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തു തുടരുന്ന 'ശിക്കാര്‍' പക്ഷേ ഈ വാരം ബോക്സോഫീസില്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്. രണ്ടാഴ്ചകൊണ്ട് എട്ടുകോടി രൂപ കളക്ഷന്‍ നേടിയ ഈ മെഗാഹിറ്റ് ചിത്രത്തിന് ഈ ആഴ്ച ഹൌസ് ഫുള്‍ ഷോകള്‍ വളരെ കുറഞ്ഞു. ശിക്കാറിന്‍റെ കളക്ഷനില്‍ പെട്ടെന്നുണ്ടായ ഇടിവ് സിനിമാവൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.
കളക്ഷനില്‍ നാല്‍പ്പത് ശതമാനത്തിന്‍റെ ഇടിവാണ് ഈയാഴ്ച ഉണ്ടായത്. എന്തായാലും മോഹന്‍ലാലിന്‍റെ ഏറ്റവും തിളക്കമുള്ള വിജയങ്ങളിലൊന്നായി ശിക്കാര്‍ മാറിയിരിക്കുകയാണ്. എം പത്മകുമാറിന്‍റെ മേക്കിംഗും മനോജ് പിള്ളയുടെ ഛായാഗ്രഹണവും മോഹന്‍ലാലിന്‍റെയും സമുദ്രക്കനിയുടെയും ഗംഭീര പ്രകടനവുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
റംസാന്‍ ചിത്രങ്ങളിലെ കറുത്ത കുതിര എല്‍സമ്മ തന്നെയാണ്. ലാല്‍ജോസിന്‍റെ എല്‍സമ്മ എന്ന ആണ്‍കുട്ടി രണ്ടാഴ്ച കൊണ്ട് മൂന്നരക്കോടി രൂപയാണ് വാരിക്കൂട്ടിയത്. ഒരു സൂപ്പര്‍താരത്തിന്‍റെയും പിന്‍ബലമില്ലാത്ത ഈ സിനിമയുടെ കളക്ഷന്‍ ദിനം തോറും വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ലാല്‍ ജോസിന്‍റെ മികച്ച വിജയങ്ങളിലൊന്നായി എല്‍സമ്മ മാറിയിരിക്കുകയാണ്. എല്‍സമ്മയാണ് ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്ത്.
മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എതിരഭിപ്രായങ്ങള്‍ ഒന്നുമില്ലാത്ത സിനിമയാണ്. മുപ്പത് കേന്ദ്രങ്ങളില്‍ നാലാഴ്ച പിന്നിടുന്ന പ്രാഞ്ചിയേട്ടന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. മികച്ച ഇനിഷ്യല്‍ കളക്ഷനും മൌത്ത് പബ്ലിസിറ്റിയുമാണ് ഈ വ്യത്യസ്ത ചിത്രത്തിന് ഗുണമായത്. എന്നാല്‍ ശിക്കാറിന് കളക്ഷനിലുണ്ടായ ഇടിവ് പ്രാഞ്ചിയേട്ടന് നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. ആവറേജ് കളക്ഷനാണ് ഈ സിനിമ ഇപ്പോള്‍ നേടുന്നത്.
യക്ഷിയും ഞാനും ഹിറ്റ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്താണ്. മമ്മൂട്ടിയുടെ വന്ദേമാതരമാണ് അഞ്ചാം സ്ഥാനത്ത്. ഇന്ന് റിലീസായ രജനീകാന്ത് ചിത്രം 'എന്തിരന്‍' മലയാള സിനിമകളുടെ കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
No comments:
Post a Comment