കേരളത്തെ പിടിച്ചുകുലുക്കുകയാണ് ഷങ്കറിന്‍റെ 'യന്തിരന്‍'. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ സിനിമകളെ വെല്ലുന്ന കളക്ഷനാണ് ഈ ചിത്രം നേടുന്നത്. യന്തിരന്‍ കേരളത്തില്‍ വിതരണത്തിനെടുത്ത സെവന്‍ ആര്‍ട്സിന് ശരിക്കും ഒരു ലോട്ടറിയാണ് ലഭിച്ചിരിക്കുന്നത്. 14 ദിവസത്തിനുള്ളില്‍ വിതരണക്കാരുടെ ഷെയറായി 4.65 കോടി രൂപയാണ് കിട്ടിയത്. അഞ്ചുകോടി രൂപ നല്‍കിയാണ് സെവന്‍ ആര്‍ട്സ് ചിത്രത്തിന്‍റെ വിതരണാവകാശം സ്വന്തമാക്കിയത്.
1. എല്‍സമ്മ എന്ന ആണ്‍കുട്ടി
2. അന്‍വര്‍
3. പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്
4. ശിക്കാര്‍
5. കോക്‍ടെയില്‍
യന്തിരന്‍ ഇഫക്ടില്‍ ആടിയുലയുകയാണെങ്കിലും മികച്ച കളക്ഷന്‍ നേടാന്‍ എല്‍സമ്മയ്ക്കും അന്‍വറിനും കഴിയുന്നുണ്ട്. സൂപ്പര്‍ഹിറ്റായി മാറിയ എല്‍സമ്മയ്ക്ക് ഇപ്പോഴും നല്ല തിരക്ക് അനുഭവപ്പെടുന്നു. ഗംഭീര ഇനിഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയ 'അന്‍വര്‍' ബിഗ്സ്റ്റാര്‍ പൃഥ്വിരാജിന്‍റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അന്‍വറിലെ പൃഥ്വിയുടെ പ്രകടനത്തെക്കുറിച്ച് നിരൂപകര്‍ പ്രശംസ ചൊരിയുകയാണ്.
മൂന്നാം സ്ഥാനത്ത് പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് കുതിച്ചെത്തിയപ്പോള്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ ശിക്കാര്‍ ഈയാഴ്ച ദയനീയ പ്രകടനമാണ് നടത്തിയത്. കളക്ഷനില്‍ വന്‍ ഇടിവു സംഭവിച്ച ഈ സിനിമ നാലാം സ്ഥാനത്തേക്ക് വീണു.
ഈ വാരം പ്രദര്‍ശനത്തിനെത്തിയ 'കോക്‍ടെയില്‍' സര്‍പ്രൈസ് ഹിറ്റായി മാറുകയാണ്. പ്രമേയത്തിലെയും അവതരണത്തിലെയും വ്യത്യസ്തതയാണ് കോക്ടെയിലിനെ ജനപ്രിയമാക്കുന്നത്. ജയസൂര്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അതേസമയം, സുരേഷ്ഗോപിയുടെ സദ്‌ഗമയ നിരാശാജനകമായ പ്രകടനമാണ് ബോക്സോഫീസില്‍ കാഴ്ചവയ്ക്കുന്നത്.
No comments:
Post a Comment