കുമാരനാശാന്റെ പ്രസിദ്ധ ഖണ്ഡകാവ്യമായ കരുണയ്ക്ക് എംടി തിരക്കഥ
ഒരുക്കുമെന്നും വാസവദത്ത എന്ന പേരില്‍ തയ്യാറാകുന്ന ഈ സിനിമ ഹരികുമാര്‍
സംവിധാനം ചെയ്യുമെന്നും മോഹന്‍ലാല്‍ ഇതില്‍ ഉപഗുപ്തന്റെ ഭാഗം
അഭിനയിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അത്തരമൊരു പ്രോജക്റ്റിനെ
പറ്റി താന്‍ വളരെക്കാലം മുമ്പ് എംടിയുമായി സംസാരിച്ചിരുന്നുവെന്നും
എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും
സംവിധായകന്‍ ഹരികുമാര്‍ വെബ്‌ദുനിയ മലയാളത്തോട് പറയുകയുണ്ടായി.
പക്ഷേ, കരുണയെ അവലംബിച്ച് ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നത്
യാഥാര്‍ത്ഥ്യമാണ്. ഈ സിനിമയിലെ നായകന്‍ മോഹന്‍ലാലല്ല, പകരം
മമ്മൂട്ടിയാണ്. സംവിധായകന്‍ ഹരികുമാറല്ല, പകരം ബയോസ്കോപ്പ് എന്ന
ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ കെഎം മധുസൂദനന്‍ ആണ്. തിരക്കഥ
എംടിയല്ല. 'കരുണ; ദ റിട്ടേണ്‍ ഒഫ് ബുദ്ധ' എന്ന് പേരിട്ടിരിക്കുന്ന
ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേത് തന്നെ.
ഉത്തരമഥുരാപുരിയിലെ കുപ്രസിദ്ധവേശ്യയായ വാസവദത്തയ്‌ക്ക് ബുദ്ധസന്യാസിയായ
ഉപഗുപ്‌തനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന ഖണ്ഡകാവ്യമാണ്
കരുണ. ഉപഗുപ്‌തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ സമയമായില്ല എന്ന
മറുപടിയാണ് വാസവദത്തയ്‌ക്ക് ലഭിച്ചിരുന്നത്. അവസാനം രാജാവിന്റെ
അപ്രീതിക്ക് പാത്രമായി, കൈയ്യും കാലും ഛേദിച്ചനിലയില്‍ ശ്‌മശാനത്തില്‍
തള്ളപ്പെടുന്ന വാസവദത്തയെക്കാണാന്‍ ഉപഗുപ്‌തന്‍ എത്തുന്നു. ഉപഗുപ്‌തനില്‍
നിന്ന് ബുദ്ധ സൂക്‌തങ്ങള്‍ ഏറ്റുവാങ്ങി ആത്മശാന്തിയോടെ കണ്ണടയ്‌ക്കുന്ന
വാസവദത്തയെ ആര്‍ക്കാണ് മറക്കാനാവുക?
മമ്മൂട്ടിയുടെ സിനിമാനിര്‍മാണ കമ്പനിയായ പ്ലേഹൌസും എന്‍എഫ്‌ഡിസിയും
ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുക. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ
അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്
ഉത്തരേന്ത്യയിലാണ്. ഈ പ്രമേയത്തിലേക്കു വര്‍ത്തമാനകാല സംഭവങ്ങള്‍ കൂടി
സന്നിവേശിപ്പിച്ചാണു പുതിയ ചിത്രമെന്ന് സംവിധായകന്‍ പറയുന്നു.
പുരാതന നഗരാവശിഷ്ടങ്ങളുള്ള മധ്യപ്രദേശിലെ ഓച്ചയും ഉത്തര മധുരയുമാണു
ലൊക്കേഷനുകള്‍. മമ്മൂട്ടിക്ക് ഒരു സിനിമാസംവിധായകന്‍റെ റോളാണ്.
മാര്‍ച്ച് ആദ്യവാര ത്തോടെ സിനിമ തിയെറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ്
പ്രതീക്ഷ. നിര്‍മാണച്ചെലവ് രണ്ടു കോടി രൂപ. ചിത്രത്തിന് ക്യാമറ
ചലിപ്പിക്കുന്നത് എംജെ രാധാകൃഷ്ണനാണ്.
No comments:
Post a Comment