നാടിനും നാട്ടാര്‍ക്കും ശല്യമാകുന്ന പുലിയെയും കടുവയെയും പിടിക്കും. ഇവന്‍ കരുണന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ വേഷം. അതേ, മൃഗയയിലെ വാറുണ്ണിക്ക് ശേഷം മമ്മൂട്ടി പുലിവേട്ടയ്ക്കിറങ്ങുന്നത് 'ശിക്കാരി' എന്ന കന്നഡച്ചിത്രത്തിലാണ്.
ശിക്കാരിയില്‍ മമ്മൂട്ടിക്ക് ഇരട്ടവേഷമാണ്. തീര്‍ത്ഥഹള്ളി എന്ന കന്നഡഗ്രാമത്തിലെത്തിയ പുലിവേട്ടക്കാരന്‍ കരുണനാണ് ഒരു കഥാപാത്രം. ഇയാള്‍ സ്വാതന്ത്രസമര സേനാനികൂടിയാണ്. 1946ല്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിന് ആധാരം. പുതിയകാലത്തിന്‍റെ പ്രതിനിധിയായ, അഭിലാഷ് എന്ന സോഫ്റ്റുവെയര്‍ എഞ്ചിനീയറെയും മമ്മൂട്ടി തന്നെ അവതരിപ്പിക്കുന്നു.
പുലിവേട്ടക്കാരന്‍ കരുണന്‍റെ കൂട്ടുകാരായി അഭിനയിക്കുന്നത് ടിനി ടോമും സുരേഷ് കൃഷ്ണയുമാണ്. കരുണന്‍റെ അമ്മാവനായി ഇന്നസെന്‍റ് വേഷമിടുന്നു. ഈ സിനിമയുടെ മലയാളം പതിപ്പിന് മറ്റൊരു പേരായിരിക്കും.
മമ്മൂട്ടിയും ടിനി ടോമും സുരേഷ് കൃഷ്ണയും ചേര്‍ന്നുള്ള ഒരു നൃത്തരംഗം ശിക്കാരിയുടെ ഹൈലൈറ്റാണ്. വേറെയുമുണ്ട് വിശേഷം. ശിക്കാരിയുടെ മലയാളം പതിപ്പിന് സംഭാഷണമെഴുതുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടി ഇത്ര നന്നായി എഴുതുമെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നാണ് ടിനി ടോം പറയുന്നത്.
No comments:
Post a Comment