Tuesday, June 29, 2010

ലോഹിയുടെ സ്മാരകം അദ്ദേഹത്തിന്റെ രചനകള്‍ -മമ്മൂട്ടി [Insatall Malayalam Fonts To Read This Post] [Link To Download Malayalam Font is Available In The Top Right Side Tab]

ചാലക്കുടി:കഥാകാരന്‍ എ.കെ. ലോഹിതദാസിന്റെ സ്മാരകം അദ്ദേഹത്തിന്റെ രചനകളാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. ചാലക്കുടിയില്‍ ജന്‍ഡ്‌സ് സംഘടിപ്പിച്ച സ്മൃതിസന്ധ്യയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതം കണ്ട് കഥയെഴുതിയ കഥാകാരനാണദ്ദേഹം. പുതിയ തലമുറ അദ്ദേഹത്തെ മാതൃകയാക്കണം-മമ്മൂട്ടി പറഞ്ഞു.

ലോഹിയുടെ തിരക്കഥ ഒരു നിര്‍മാതാവ് കീറി ചുരുട്ടിക്കളഞ്ഞു. ലോഹിയെക്കൊണ്ട് തിരക്കഥ എഴുതിച്ചാലേ താന്‍ അഭിനയിക്കൂ എന്ന് വാശിപിടിച്ച കാര്യം മമ്മൂട്ടി അനുസ്മരിച്ചു. ലോഹിതദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം രഞ്ജിത്ത് ശങ്കറിന് മമ്മൂട്ടി സമ്മാനിച്ചു-സിബി മലയില്‍ അധ്യക്ഷനായി.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ടി.എ. റസാഖ്, ജയറാം, സുന്ദര്‍ദാസ്, ആര്‍. ബാലകൃഷ്ണന്‍, കെ.പി.എ.സി. ലളിത, ബാബുസാമി, മാള അരവിന്ദന്‍, മാമുകോയ, ഭാമ, സുധീഷ്, വിദ്യാധരന്‍, ബ്ലെസ്സി, വിനുമോഹന്‍, സി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments: