Sunday, June 5, 2011

randamoozham

എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ  മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം.

എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും.  1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ  വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ.

1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ്   എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും.

ചിത്രത്തിന്റെ പണികൾ തുടങ്ങിക്കഴിഞ്ഞു. പ്രേക്ഷകർക്കു മുമ്പിൽ ഇനി അവശേഷിക്കുന്നത് ഒരു പ്രധാന ചോദ്യമാണ്- ആരായിരിക്കും ഭീമൻ? പിന്നെ കുന്തി, ദ്രൗപദി, അർജുനൻ, ദുര്യോധനൻ….. അങ്ങനെ ഒട്ടേറെ കഥാപാത്രങ്ങൾ. ഇവരെ അഭ്രപാളിയിലെത്തിക്കാൻ ആർക്കൊക്കെയാകും ഭാഗ്യം ലഭിക്കുക?

പഴശ്ശിരാജയ്‌ക്കു ശേഷം രണ്ടാമൂഴം മാത്രമായിരുന്നു എനിക്കു മുമ്പിലുണ്ടായിരുന്നത്. ഏതു സംവിധായകനും രണ്ടാമൂഴം ഒരു ചലഞ്ച് ആണ്. അത്  ഏറ്റെടുക്കാൻ എനിക്കു കഴിയുമെന്ന് എംടിക്കു തോന്നി. കുറച്ചു ദിവസങ്ങളായി ഞങ്ങൾ ആ പ്രൊജക്‌ടിനു വേണ്ടിയുള്ള പണികളിലാണ്.  The Hindu-വിനു നൽകിയ  അഭിമുഖത്തിൽ ഹരിഹരൻ പറയുന്നു.

No comments: