Saturday, November 20, 2010

august 15 on february 14

ഉടനെയൊന്നും പ്രതീക്ഷിക്കേണ്ട, പെരുമാള്‍ വരാന്‍ വൈകും. 'ലേറ്റാ വന്താലും
ലേറ്റസ്റ്റാ വരുവേന്‍' എന്ന സൂപ്പര്‍സ്റ്റാര്‍ ഡയലോഗില്ലേ? അങ്ങനെയൊരു
വരവിനാണ്‌ ഷാജി കൈലാസ്‌ തയ്യാറെടുക്കുന്നത്‌.

ഷാജി കൈലാസ്‌ - എസ്‌ എന്‍ സ്വാമി ടീമിന്റെ 'ആഗസ്റ്റ്‌ 15' 2011 ഫെബ്രുവരി
14-ന് റിലീസ്‌ ചെയ്യുമെന്നാണ്‌ സൂചന. വാലന്റൈന്‍സ്‌ ഡേയില്‍ പ്രണയഭാവം
തീരെയില്ലാത്ത ക്രൈംബ്രാഞ്ച്‌ ഡി സി പി പെരുമാള്‍ കേരളത്തിലെ
തിയേറ്ററുകളിലേക്ക്‌ തന്റെ ബുള്ളറ്റില്‍ കുതിച്ചെത്തും.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചില വമ്പന്‍ ചിത്രങ്ങളുടെ റിലീസ്‌
ഡേറ്റുകള്‍ മാറിമറിഞ്ഞതാണ്‌ ആഗസ്റ്റ്‌ 15 അടുത്ത വര്‍ഷം
ഫെബ്രുവരിയിലേക്ക്‌ മാറ്റാന്‍ കാരണം. ഡിസംബര്‍ മൂന്നി൹ റിലീസ്‌
ചെയ്യാനിരുന്ന മമ്മൂട്ടിച്ചിത്രം 'ബെസ്റ്റ്‌ ആക്ടര്‍' ഡിസംബര്‍
24ലേക്കും, ഡിസംബര്‍ ഒമ്പതിന്‌ എത്താനിരുന്ന മോഹന്‍ലാല്‍ സിനിമ
കാണ്ഡഹാര്‍ ഡിസംബര്‍ 16ലേക്കും മാറ്റി. ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍
ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്‌സ്‌ ജനുവരി 14-ന് റിലീസാകും. ഈ
സാഹചര്യത്തിലാണ്‌ പെരുമാളിന്റെ വരവ്‌ വൈകിക്കാന്‍ ഷാജി കൈലാസ്‌
തീരുമാനിച്ചത്‌.

അടുത്ത വര്‍ഷം മമ്മൂട്ടിയുടെ മെഗാഹിറ്റ്‌ പ്രതീക്ഷയാണ്‌ ആഗസ്റ്റ്‌ 15.
വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തരംഗം സൃഷ്ടിച്ച ആഗസ്റ്റ്‌ ഒന്ന്‌ എന്ന സിനിമയുടെ
രണ്ടാം ഭാഗം എന്ന നിലയില്‍ കേരളത്തിലെ കോടിക്കണക്കിന്‌ മമ്മൂട്ടി
ആരാധകര്‍ പെരുമാളിന്റെ വരവിനായി കാത്തിരിക്കുകയാണ്‌.

No comments: