Thursday, November 25, 2010

singer of best actor song thrilled

മമ്മൂട്ടി സിനിമയില്‍ പാടിയ ത്രില്ലില്‍ അരുണ്‍
Story Dated: 25 November 2010

ഹരിപ്രിയ
കാലിക്കടവ്: പുതു തലമുറയുടെ വിനീത് ശ്രീനിവാസന്‍ ശൈലിക്ക്
പിന്മുറക്കാരനായി പിലിക്കോട് സ്വദേശി. കാലിക്കടവിലെ അരുണ്‍ എളാട്ടാണ്
ഇഷ്ട താരത്തിന്‍റെ സിനിമയില്‍ പാടി നാടിന്‍റെ പ്രതീക്ഷയായത്. മെഗാ
സ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ബെസ്റ്റ് ആക്ടര്‍ എന്ന
സിനിമക്കാണ് അരുണ്‍ പാടിയിരിക്കുന്നത്.
"സ്വപ്നം, തലയിലൊരു ചാക്ക്...അതു താങ്ങിയൊരു പോക്ക്..."എന്നു തുടങ്ങുന്ന
ഗാനമാണ് ബിജി ബാന്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ അരുണ്‍ ആലപിക്കുന്നത്.
സ്കൂള്‍ കലോത്സവങ്ങളില്‍ മാത്രം പാടി പരിചയമുള്ള അരുണ്‍ അടുത്തിടെ റേഡിയോ
മാന്ഗോയില്‍ പാടിയിരുന്നു. സംസ്ഥാന കലോത്സവത്തില്‍ ലളിത ഗാനത്തിനു ഒന്നാം
സമ്മാനം കിട്ടിയിട്ടുണ്ട്. കൊതമാങ്ങലം എം എ സി കോളജില്‍ നിന്നും
എഞ്ചിനീറിങ്ങില്‍ ബിരുദം നേടിയ അരുണ്‍ സംഗീത ലോകത്ത്
മുന്നോരുക്കങ്ങളില്ലാതെയാണ് നൈസര്‍ഗീകമായ കഴിവുകളോടെ കടന്നു
വരുന്നത്.റിട്ട.പൊതുമരാമത്ത് ജെ എസ് കൃഷണന്‍റെയും ജലസേചന വകുപ്പിലെ
ക്ലാര്‍ക്ക് സത്യഭാമയുടെയും മകനാണ് ഈ 24 കാരന്‍.

No comments: