Saturday, December 4, 2010

mammootty inaugrated mathrubhumi entertainment website

കോഴിക്കോട്: മാതൃഭൂമി ഓണ്‍ലൈന്‍ വിനോദം വെബ്‌സൈറ്റ് (www.mb4frames.com)
ഇനി പുതിയ രൂപത്തിലും ഭാവത്തിലും. വെബ്‌സൈറ്റിന്റെ പരിഷ്‌കരിച്ച
പതിപ്പിന്റെ ഉദ്ഘാടനം മെഗാസ്റ്റാര്‍ മമ്മൂട്ടി നിര്‍വഹിച്ചു.
കോഴിക്കോട്ട് നടന്ന ചടങ്ങില്‍ മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്)
എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ, ഇലക്‌ട്രോണിക്‌സ് മീഡിയ മാനേജര്‍
കെ.ആര്‍. പ്രമോദ്, അസി. എഡിറ്റര്‍ കെ.കെ. ബാലരാമന്‍, നിര്‍മ്മാതാക്കളായ
നൗഷാദ്, ആന്റോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

സിനിമാ-സാംസ്‌കാരിക വാര്‍ത്തകളും വിശേഷങ്ങളും നിറഞ്ഞ മലയാളത്തിലെ
ആദ്യത്തെ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ വെബ്‌സൈറ്റാണിത്. ഫോട്ടോ-സിനിമാ
ഗാലറികള്‍, ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്, സിനിമാ നിരൂപണങ്ങള്‍, വെബ്
എക്‌സ്‌ക്ലൂസീവ്, വെബ് സ്‌പെഷല്‍, അഭിമുഖങ്ങള്‍, സിനിമാ ബ്ലോഗുകളിലെ
ശ്രദ്ധേയമായ ലേഖനങ്ങള്‍, ലൊക്കേഷന്‍ വിശേഷങ്ങള്‍, ചര്‍ച്ചാവേദി,
ട്രെയിലറുകള്‍ തുടങ്ങിയവ വെബ്‌സൈറ്റിന്റെ പ്രത്യേകതയാണ്.

സംഗീതത്തിനായി പ്രത്യേക വിഭാഗവുമുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്,
കന്നഡ, ഹോളിവുഡ്, വേള്‍ഡ് സിനിമ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി
നൂറുകണക്കിന് വാര്‍ത്തകളും ഫീച്ചറുകളും ഉള്‍ക്കൊള്ളുന്നതാണ് വെബ്‌സൈറ്റ്.

No comments: