മെഗാസ്റ്റാര്‍  മമ്മൂട്ടി നിര്‍മ്മിക്കുന്ന 'അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍' എന്ന  സിനിമയില്‍ നിന്ന് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പിന്‍മാറിയതായി  റിപ്പോര്‍ട്ട്. എന്താണ് ലാല്‍ പിന്‍മാറാനുണ്ടായ കാരണം എന്നത് വ്യക്തമല്ല.  മോഹന്‍ലാല്‍ അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്ന് ഈ  ചിത്രത്തിന്‍റെ സംവിധായകരായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീം പറയുന്നു.
മമ്മൂട്ടി  നിര്‍മ്മിക്കുന്ന ഈ സിനിമ 2011 ഓണത്തിനാണ് പ്രദര്‍ശനത്തിനെത്തുന്നത്.  മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുമെന്നായിരുന്നു നേരത്തേ ലഭിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍.  എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് ഈ സിനിമയില്‍ മോഹന്‍ലാല്‍  അഭിനയിക്കുന്നില്ല. മമ്മൂട്ടിയും ദിലീപുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.  ദിലീപ് അരക്കള്ളനായും മമ്മൂട്ടി മുക്കാല്‍ക്കള്ളനായും അഭിനയിക്കുന്നു. 
മമ്മൂട്ടിയെയും  ദിലീപിനെയും കൂടാതെ മലയാളത്തിലെ വന്‍ താരനിര അഭിനയിക്കും. രണ്ട്  നായികമാര്‍ ഉണ്ടായിരിക്കും. ഈ സിനിമയുടെ വണ്‍ലൈന്‍ പൂര്‍ത്തിയായതായാണ്  റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്കുമുമ്പേ ഉദയനും സിബിയും ഒരു സിനിമ  സംവിധാനം ചെയ്യാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ തിരക്കഥാകൃത്തുക്കള്‍ എന്ന  നിലയിലുള്ള തിരക്കുകള്‍ മൂലം നടന്നില്ല. ഇപ്പോള്‍ മമ്മൂട്ടി തന്നെ  മുന്‍കൈയെടുത്ത് ഇരുവരെയും സംവിധായകരാക്കുകയാണ്.
ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നില്ല എന്ന വാര്‍ത്ത പരന്നതോടെ മോഹന്‍ലാലിന്‍റെ ആരാധകര്‍ നിരാശരായിട്ടുണ്ട്. 
No comments:
Post a Comment