Tuesday, September 28, 2010

പ്രാഞ്ചിയേട്ടന്‍ പണം വാരുന്നു..[Insatall Malayalam Font To Read This Post] [Link To Download Malayalam Font is Available In The Top Right Side 2nd Tab]

അരിക്കച്ചോടത്തില്‍ മാത്രമല്ല, സ്വര്‍ണത്തിലും ഭൂമി [^] കച്ചോടത്തിലുമൊക്കെ പ്രാഞ്ചി എന്നും മുന്നിലായിരുന്നു ഇപ്പോഴിതാ ബോക്‌സ് ഓഫീസിലും അരിപ്രാഞ്ചി മുന്നേറുകയാണ്.

മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രം പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് ബോക്‌സ് ഓഫീസില്‍ പണം വാരുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഒന്നേ മുക്കാല്‍ കോടിയോളം രൂപയാണ് പ്രാഞ്ചിയേട്ടന് ഷെയര്‍ വന്നിരിയ്ക്കുന്നത്. സെപ്റ്റംബര്‍ പത്തിന് അറുപതോളം കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വാണിജ്യ സിനിമകളുടെ വിജയത്തിന് അനിവാര്യമെന്ന് വിലയിരുത്തപ്പെടുന്ന സംഘട്ടനരംഗങ്ങളും ഗാനരംഗങ്ങളും ഒഴിവാക്കി നല്ലൊരു സിനിമ നല്‍കാനുള്ള രഞ്ജിത്തിന്റെ ശ്രമമാണ് ഇവിടെ വിജയം കാണുന്നത്.

തൃശൂരിന്റെ സ്വന്തം പ്രാഞ്ചിയേട്ടന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിയ്ക്കുന്നത് അവിടെ നിന്ന് തന്നെ. ഇതിന് പുറമെ എറണാകുളം [^], തിരുവനന്തപുരം [^] തുടങ്ങിയ നഗരങ്ങളിലും പ്രാഞ്ചിയേട്ടന് വന്‍സ്വീകരണമാണ് ലഭിയ്ക്കുന്നത്. ഇവിടങ്ങളിലൊക്കെ കൂടുതല്‍ വലിയ തിയറ്റുകളിലേക്ക് സിനിമ ഷിഫ്റ്റ് ചെയ്തിരുന്നു.

വളരെക്കുറഞ്ഞ ബജറ്റില്‍ ഒരുക്കാന്‍ കഴിഞ്ഞതു തന്നെയാണ് പ്രാഞ്ചിയേട്ടന് നേട്ടമാകുന്നത്. സിനിമയില്‍ പ്രധാന വേഷമിട്ട ഖുശ്ബുവും സിദ്ദിഖുമൊന്നും പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

No comments: