Tuesday, July 20, 2010

'പഴശ്ശിരാജ' മികച്ച ചിത്രം; മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയ്ഹിന്ദ് പുരസ്‌കാരം [Insatall Malayalam Font To Read This Post] [Link To Download Malayalam Font is Available In The Top Right Side 2nd Tab]

തിരുവനന്തപുരം: ജയ്ഹിന്ദ് ഫിലിം അവാര്‍ഡ്-2010 പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരത്തിന് മമ്മൂട്ടിയും മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് ബ്ലെസ്സിയും അര്‍ഹരായി. 'പഴശ്ശിരാജ'യാണ് മികച്ച ചിത്രം. സമഗ്ര സംഭാവനയ്ക്കുള്ള 'ജയ്ഹിന്ദ് രത്‌ന ' പുരസ്‌കാരത്തിന് മോഹന്‍ലാലിനെ തിരഞ്ഞെടുത്തു. ശ്വേതാമേനോനാണ് മികച്ച നടി.

ആഗസ്ത് മൂന്നാം തീയതി വൈകീട്ട് ആറിന് തൃശ്ശൂര്‍ പറവട്ടാനി ഗ്രൗണ്ടില്‍ നടക്കുന്ന കലാസന്ധ്യയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് അവാര്‍ഡ് നിര്‍ണയക്കമ്മിറ്റി അംഗങ്ങളായ പന്തളം സുധാകരന്‍, തലേക്കുന്നില്‍ ബഷീര്‍, രാജസേനന്‍, ഭാഗ്യലക്ഷ്മി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ യൂസഫലി കേച്ചേരി, സത്യന്‍ അന്തിക്കാട്, ഇന്നസെന്‍റ്, കമല്‍, കെ.പി.എ.സി ലളിത, പി.ടി.കുഞ്ഞുമുഹമ്മദ്, ടി.ജി.രവി, വിദ്യാധരന്‍, വി.കെ. ശ്രീരാമന്‍ എന്നിവരെ ആദരിക്കും. ദിലീപ് (ജനപ്രിയ നടന്‍), പ്രിഥ്വിരാജ് (യൂത്ത് ഐക്കണ്‍), മനോജ് കെ.ജയന്‍ (സഹനടന്‍), സംവൃത (സഹനടി), എം.ജി. ശ്രീകുമാര്‍ (ഗായകന്‍), കെ.എസ്.ചിത്ര (ഗായിക), ജഗതി ശ്രീകുമാര്‍ (പ്രതിനായകന്‍), ശ്രീനിവാസന്‍ (ചലച്ചിത്ര പ്രതിഭ), കലാഭവന്‍ മണി (പ്രത്യേക ജൂറി പുരസ്‌കാരം), രഞ്ജിത്ത് (തിരക്കഥ), സലിംകുമാര്‍ (ഹാസ്യനടന്‍), ലക്ഷ്മിറായ് (ജനപ്രിയ നടി), അര്‍ച്ചനകവി (പുതുമുഖനടി), കൈലാഷ് (പുതുമുഖ നടന്‍), വയലാര്‍ ശരത്ചന്ദ്രവര്‍മ (ഗാനരചന), മോഹന്‍സിത്താര (ഗാനരചന), ശരത്കുമാര്‍ (ജയ്ഹിന്ദ് പാട്രിയോട്ടിക് അവാര്‍ഡ്) എന്നിവര്‍ സിനിമാ പുരസ്‌കാരത്തിന് അര്‍ഹരായി.

No comments: