Monday, July 12, 2010

Oru Nal Varum:Review..[Insatall Malayalam Fonts To Read This Post] [Link To Download Malayalam Font is Available In The Top Right Side 2nd Tab]

ഇനി എന്നു വരും?' എന്ന് ആലോചിച്ച് കാത്തിരുന്നവരുടെ മുന്നിലേക്ക് മോഹന്‍ലാല്‍ - ശ്രീനിവാസന്‍ ടീമിന്‍റെ 'ഒരുനാള്‍ വരും' എത്തി. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഈ സിനിമ 'ഒരു ശരാശരി ചിത്രം' എന്നാണ് ആദ്യ റിപ്പോര്‍ട്ട്.

ലളിതമായി കഥ പറഞ്ഞു പോകുന്നുണ്ടെങ്കിലും അവിശ്വസനീയമായ ട്വിസ്റ്റുകളും രണ്ടാം പകുതിയിലെ ഇഴച്ചിലും നായികയുടെ മോശം പ്രകടനവും ചിത്രത്തിന് ന്യൂനതയായി. ചില കഥാപാത്രങ്ങള്‍(ഉദാഹരണം - മണിയന്‍‌പിള്ള രാജുവിന്‍റെ കഥാപാത്രം) പ്രേക്ഷകരുടെ കൂവല്‍ ഏറ്റുവാങ്ങുന്നുണ്ട്.

മോഹന്‍ലാലിന്‍റെ കടുത്ത ആരാധകര്‍ പോലും ചിത്രത്തിന്‍റെ പ്രകടനത്തില്‍ തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ടയിലും എറണാകുളത്തും ചില തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ സാങ്കേതിക തടസമുണ്ടായത് നേരിയ സംഘര്‍ഷത്തിനിടയാക്കി.

മോഹന്‍ലാലിന്‍റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ജീവന്‍. മോഹന്‍ലാലിനെ ദേവയാനിയുടെ കഥാപാത്രം 'തടിയന്‍' എനു വിശേഷിപ്പിക്കുന്നത് തിയേറ്ററുകളില്‍ കയ്യടിയും കൂവലും സൃഷ്ടിക്കുന്നു. ശ്രീനിവാസന്‍റെ കഥാപാത്രം വേണ്ടതുപോലെ ഏശുന്നില്ല. പല പഴയസിനിമകളിലെയും മുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മിപ്പിക്കും ശ്രീനിയുടെ കഥാപാത്രത്തിന്‍റെ വിക്രിയകള്‍. എന്നാല്‍ സിദ്ദിഖിന്‍റെ വില്ലന്‍ വേഷം നന്നായി.

No comments: