Sunday, August 30, 2009

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും:[Install malayalam fonts to read this post]

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും: രാവ് മായുമ്പോള്‍
PROമമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒരുമിക്കുന്നു. 'രാവ് മായുമ്പോള്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രം മമ്മൂ‍ട്ടിയുടെ നിര്‍മ്മാണക്കമ്പനിയായ പ്ലേഹൌസാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വളരെ ഗൌരവമുള്ള ഒരു പ്രമേയമാണ് ഈ ചിത്രം പറയുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് 'രാവ് മായുന്നു' എന്ന പേരില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം രഞ്ജിത് പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ആ പദ്ധതി നടക്കാതെ പോയി. ഒരു ചിത്രകാരന്‍റെ ജീവിതമായിരുന്നു ആ സിനിമയിലൂടെ രഞ്ജിത് പറയാന്‍ ഉദ്ദേശിച്ചത്. രേവതിയായിരുന്നു ആ ചിത്രത്തിലെ നായികാസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം രാവ് മായുമ്പോള്‍ എന്ന പേരില്‍ ഒരുങ്ങുന്നത് അതേ പ്രമേയമാണോ എന്ന് വ്യക്തമല്ല. എന്നാല്‍ രേവതി ഈ പ്രൊജക്ടിന്‍റെയും ഭാഗമാണെന്ന് സൂചനയുണ്ട്. 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ' എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് മമ്മൂട്ടിയും രഞ്ജിത്തും ഇപ്പോള്‍. ഈ ചിത്രത്തിനു വേണ്ടി മമ്മൂട്ടി മീശ ഉപേക്ഷിച്ചിരിക്കുകയാണ്.

രഞ്ജിത്തിന്‍റെ 'രാവ് മായുമ്പോള്‍' കൂടാതെ ഷാഫിയുടെ ചട്ടമ്പിനാടാണ് മമ്മൂട്ടി നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രം. നിമ്മാണ - വിതരണ രംഗത്ത് രഞ്ജിത്തിന്‍റെ കാപിറ്റോള്‍ തിയേറ്ററുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും മമ്മൂട്ടിയുടെ പ്ലേ ഹൌസിന് ഉദ്ദേശ്യമുണ്ടത്രേ.


Want to learn the Salsa? Find nearby dancing schools on Yahoo! India Local http://in.local.yahoo.com/

No comments: