Sunday, August 2, 2009

Mammookka get best actor of the decade award![install malayalam fonts to read this post]

ജയ്ഹിന്ദ് അവാര്‍ഡ്: ട്വന്റി ട്വന്റി മികച്ച ചിത്രം

തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വിയുടെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ദിലീപ് നിര്‍മ്മിച്ച 'ട്വന്റി ട്വന്റി'യെ തിരഞ്ഞെടുത്തു. 'തലപ്പാവ്', 'തിരക്കഥ' എന്നിവയിലെ അഭിനയത്തിന് പൃഥ്വിരാജാണ് മികച്ച നടന്‍. ഗോപിക (വെറുതെ ഒരു ഭാര്യ) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

ദശകത്തിലെ മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്കും ബഹുമുഖപ്രതിഭക്കുള്ള അവാര്‍ഡ് ശ്രീനിവാസനും സമ്മാനിക്കുമെന്ന് അവാര്‍ഡ് പ്രഖ്യാപിച്ച ജൂറി അംഗങ്ങളായ പന്തളം സുധാകരന്‍, തലേക്കുന്നില്‍ ബഷീര്‍, ജോര്‍ജ് ഓണക്കൂര്‍, അജിത് എം. ഗോപിനാഥ് എന്നിവര്‍ പ്രഖ്യാപിച്ചു. ആഗസ്ത് 16ന് കോഴിക്കോട് ജയഹിന്ദ് ഉത്സവില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

മികച്ച രണ്ടാമത്തെ നടനായി സിദ്ദിഖ് (മാടമ്പി, അണ്ണന്‍തമ്പി), മികച്ച രണ്ടാമത്തെ നടിയായി സംവൃത സുനില്‍ (തിരക്കഥ, മിന്നാമിന്നിക്കൂട്ടം), മികച്ച ഹാസ്യനടനായി മാമുക്കോയ (ഇന്നത്തെ ചിന്താവിഷയം), മികച്ച ഗായകന്‍ വേണുഗോപാല്‍ (പോസിറ്റീവ്), മികച്ച ഗായിക മഞ്ജരി (വിലാപങ്ങള്‍ക്കപ്പുറം) എന്നിവരെ തിരഞ്ഞെടുത്തു. ജനപ്രിയ നടന്‍ ജയറാം. അഭിനയത്തിനുള്ള പ്രത്യേക പുരസ്‌കാരം നടന്‍
ലാലുഅലക്‌സ്, മലയാള ചലച്ചിത്രത്തിനുള്ള സമഗ്ര സംഭാവന അവാര്‍ഡ് ജഗതി ശ്രീകുമാര്‍ എന്നിവ


Looking for local information? Find it on Yahoo! Local http://in.local.yahoo.com/

No comments: