Friday, August 28, 2009

Mammootty-Shaji Kailas Movie in pipe line[Install malayalam fonts to read this post]

വാസ്തുശില്‍‌പ്പിയായ ബ്രാഹ്‌മണനായി മമ്മൂട്ടി:


മമ്മൂട്ടി വാസ്തുശില്‍‌പ്പിയായ ബ്രാഹ്മണനാകുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന
ചിത്രത്തിലാണ് മമ്മൂട്ടിയുടെ പുതിയ മുഖം. എ കെ സാജന്‍ തിരക്കഥ രചിക്കുന്ന
ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒക്ടോബര്‍ 20ന് ആരംഭിക്കും. പതിവില്‍ നിന്ന്
വിപരീതമായി ഒരു ഹൊറര്‍ മൂഡിലുള്ള ചിത്രമാണ് ഇത്തവണ ഷാജി കൈലാസ്
ഒരുക്കുന്നത്.

മമ്മൂട്ടി
അവതരിപ്പിക്കുന്ന വാസ്തുശില്‍പ്പി ഒരു മാന്തികന്‍ കൂടിയാണ്. മന്ത്രതന്ത്ര
വിദ്യകളില്‍ അപാരമായ അറിവുള്ള ഇദ്ദേഹം വാസ്തുവിദ്യ അനുസരിച്ച് വലിയ
സൌധങ്ങള്‍ തീര്‍ക്കാന്‍ പ്രാവീണ്യമുള്ളവനാണ്. ഒരിക്കല്‍ ഇദ്ദേഹം ഒരു
പ്രേതഭവനത്തിലേക്ക് കടന്നു ചെല്ലുകയാണ്. തുടര്‍ന്നുണ്ടാകുന്ന
സംഭവവികാസങ്ങളാണ് ചിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത്.

മമ്മൂട്ടിയുടെ
കഥാപാത്രത്തിന്‍റെ പേരോ ചിത്രത്തിന്‍റെ പേരോ ഇതുവരെ തീരുമാനമായിട്ടില്ല.
ഗംഭീരമായ പല പേരുകളും ഷാജിയും സാജനും ചേര്‍ന്ന് ആലോചിച്ചുവരുന്നു. അരോമ
ഫിലിംസിന്‍റെ ബാനറില്‍ എം മണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ റീമ
കല്ലുങ്കല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികയെ
തീരുമാനിച്ചിട്ടില്ല. ഒറ്റപ്പാലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായാണ്
മമ്മൂട്ടി - ഷാജി ചിത്രം ചിത്രീകരിക്കുന്നത്.

ദി
കിംഗ്, ദി ട്രൂത്ത്, വല്യേട്ടന്‍ എന്നീ ഷാജികൈലാസ് ചിത്രങ്ങളിലാണ്
മമ്മൂട്ടി നായകനായത്. നരസിംഹത്തില്‍ മമ്മൂട്ടി അതിഥിതാരമായിരുന്നു.

പൃഥ്വിരാജ്‌ ചിത്രമായ 'രഘുപതി രാഘവ രാജാറാ' മിന്‍റെ തിരക്കിലാണ് ഇപ്പോള്‍ ഷാജി കൈലാസ്.


See the Web's breaking stories, chosen by people like you. Check out Yahoo! Buzz. http://in.buzz.yahoo.com/

No comments: