Friday, August 14, 2009

Mammootty at Kannur University Union Inauguration [install malayalam fonts to read this post]

എല്ലാരുമൊന്ന് 'കൂള്‍' ആയി നിന്നേ,ചുമ്മാ മസില് പിടിക്കാതെ

തലശ്ശേരി: 'എന്റെ ചില കഥാപാത്രങ്ങളെപ്പോലെ എല്ലാരുമിങ്ങനെ മസില് പിടിച്ചു നില്ക്കാതെ... എല്ലാരും ��'ന്ന് കൂള്‍ ആയി നിന്നേ'. ഗൗരവക്കാരനും പരുക്കനുമെന്ന് പറഞ്ഞുകേട്ടിട്ടുള്ള സൂപ്പര്‍താരം മമ്മൂട്ടിയില്‍ നിന്ന് പതമുള്ള വാക്കുകള്‍ വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ ഇളകിമറിഞ്ഞു.

പിറകെ നീണ്ട വിസിലടികളും ജയ്‌വിളികളും. പ്രിയതാരത്തിന്റെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ വിദ്യാര്‍ഥികളുടെ വക മത്സരം.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഉദ്ഘാടനത്തിനായി സൂപ്പര്‍താരം മമ്മൂട്ടിയെത്തിയത് ബ്രണ്ണന്റെ മുറ്റത്ത് ആവേശത്തിരയിളക്കി.
'പ്രീഡിഗ്രി ഇല്ലാത്തതിനാല്‍ കാമ്പസില്‍ ��'രു 'കളറി'ന്റെ കുറവുണ്ട്'- സദസിനെ ആകെയൊന്ന് വീക്ഷിച്ച ശേഷം മമ്മൂട്ടിയുടെ കമന്റ്. സദസില്‍ നിന്ന് മറുകമന്റ് വന്നപ്പോള്‍ 'ഹ, ഞാനുമൊന്ന് നോക്കിക്കോട്ടെടോ' എന്നായി സൂപ്പര്‍താരം.

എന്റെ വിജയിക്കുന്ന സിനിമകള്‍ മാത്രമേ നിങ്ങള്‍ കാണാറുള്ളൂ എന്നെനിക്കറിയാം എന്ന് മമ്മൂട്ടി സൂചിപ്പിച്ചപ്പോള്‍ 'അല്ലെ'ന്നായി വിദ്യാര്‍ഥികള്‍. ഉടന്‍ വന്നു മമ്മൂക്കയുടെ തിരിച്ചടി- 'ഞാന്‍ ��'രു ഇരയിട്ടു നോക്കിയതുമാത്രമാണ്'.പ്രസംഗത്തിന്റെ അന്ത്യഘട്ടമെത്തിയപ്പോള്‍ സദസില്‍ ആവശ്യമുയര്‍ന്നു. 'മമ്മൂക്ക പാടണം'. അപ്പോ നിങ്ങള്‍ എണീറ്റുപോകാന്‍ തന്നെ തീരുമാനിച്ചോ.
കൂട്ടച്ചിരിക്കിടെ മമ്മൂട്ടി തുടര്‍ന്നു. ''ഇത് യേശുദാസിനോട് അഭിനയിച്ചുകാണിക്കാന്‍ പറയുന്നപോലായിപ്പോയി''.
തമാശ പറഞ്ഞ് രസിപ്പിക്കാനുള്ള കഴിവില്ലെന്ന ആമുഖത്തോടെയാണ് മമ്മൂട്ടി സംസാരം തുടങ്ങിയതെങ്കിലും വിദ്യാര്‍ഥികളെ രസിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ��"രോ വാക്കും.

തൂവെള്ള ഷര്‍ട്ടും കടും നീല ജീന്‍സും ധരിച്ചാണ് മമ്മൂട്ടിയെത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'പാലേരി മാണിക്യം: ��'രു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് മമ്മൂട്ടി വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ സമയം കണ്ടെത്തിയത്.


Yahoo! recommends that you upgrade to the new and safer Internet Explorer 8. http://downloads.yahoo.com/in/internetexplorer/

No comments: