Wednesday, May 19, 2010

'പോക്കിരിരാജ' ഓസ്‌ട്രേലിയയിലേക്ക്; ലിവര്‍പുളില്‍ മേയ് 29,30 തീയതികളില്‍ [Insatall Malayalam Fonts To Read This Post] [Link To Download Malayalam Font is Available In The Top Right Side Tab]

ലിവര്‍പുള്‍: കേരളത്തിലെ തീയറ്ററുകളില്‍ ആവേശത്തിന്റെ അത്ഭുതക്കാഴ്ച വിരിയിച്ച മമ്മൂട്ടി- പൃഥ്വിരാജ് ടീമിന്റെ പോക്കിരിരാജ ഓസ്‌ട്രേലിയയിലേക്കും. ലിവര്‍പുളിലെ ഗ്രേറ്റര്‍ യൂണിയന്‍ സിനിമയില്‍ ഈ മാസം 29, 30 തീയതികളിലാണ് പോക്കിരിരാജ പ്രദര്‍ശനത്തിനെത്തുന്നത്. 29 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കും വൈകിട്ട് ആറു മണിക്കും, ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്കുമാണ് ഷോ.

ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യുന്നതിനായി അജയ് (ഫോണ്‍: 00434123519), സുജിത്ത് (0413090028), മുരളി (0409687400) എന്ന നമ്പരില്‍ ബന്ധപ്പെടുക. ഇന്‍ഡ്ഓസ്ഫിലിംസ് അറ്റ് ജിമെയില്‍.കോം എന്ന ഇമെയില്‍ വഴിയും ബന്ധപ്പെടാം. സീനിയര്‍ സംവിധായകന്‍ ജോഷിയുടെ ശിഷ്യന്‍ വൈശാഖ് മലയാളിയുടെ അഭിരുചികള്‍ക്ക് അനുസൃതമായ ചേരുവകള്‍ ചേര്‍ത്തു നിര്‍മിച്ച നൂറു ശതമാനം എന്റര്‍ടെയിനറാണ് പോക്കിരിരാജ. ഒരു മുഴുനീള ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ആദ്യമായാണ് ഒന്നിക്കുന്നത്. മുന്‍പ് വണ്‍വേ ടിക്കറ്റ് എന്ന പൃഥ്വിരാജ് ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയിരുന്നു.

അവധിക്കാലം ആഘോഷമാ ക്കാനെത്തിയ 'പോക്കിരിരാജ' തീയറ്ററുകളിലും മഹാരാജാവാകുന്നു. പ്രേക്ഷകലക്ഷങ്ങളുടെ കരഘോഷം ഏറ്റുവാങ്ങി ചിത്രം വിജയത്തില്‍നിന്നു വിജയത്തിലേക്കു കുതിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. സൂപ്പര്‍താരചിത്രങ്ങളടക്കം ബോക്‌സോഫീസില്‍ മൂക്കുകുത്തിവീഴുന്ന വാര്‍ത്തകള്‍ക്കിടയില്‍ `പോക്കിരിരാജ' യുടെ വിജയം മലയാള ചലച്ചിത്രലോകത്തിനാകെ ആശ്വാസം പകരുന്നുണ്ട്‌.

'ട്വന്റി ട്വന്റി' എന്ന മള്‍ട്ടിസ്‌റ്റാര്‍ ചിത്രത്തെപ്പോലും കടത്തിവെട്ടുന്നതരത്തിലാണ്‌ പോക്കിരിരാജയുടെ കുതിപ്പെന്നാണ്‌ തീയറ്റര്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മലയാള ചലച്ചിത്രലോകത്തെ താരങ്ങളെയെല്ലാം അണിനിരത്തിയ ട്വന്റി ട്വന്റിക്കു ലഭിച്ച ഇനീഷ്യല്‍ കളക്‌്‌ഷന്‍ റെക്കോഡുകളെ തകര്‍ത്തെറിഞ്ഞാണ്‌ `പോക്കിരിരാജ' മുന്നേറുന്നത്‌. തീയറ്റര്‍ ഗ്രാഫുകള്‍ നല്‍കുന്ന സൂചനയനുസരിച്ച്‌ ചിത്രം സൂപ്പര്‍ മെഗാഹിറ്റാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മമ്മൂട്ടിയുടെ രാജയും പൃഥ്വിരാജിന്റെ സൂര്യയും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. ഇരുവരും ഒരുമിച്ച്‌ അഭിനയിക്കുന്ന ആദ്യ മുഴുനീള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. അതുതന്നെയാണ്‌ പോക്കിരിരാജയുടെ ഹൈലൈറ്റും. തമിഴ്‌പ്രേക്ഷകരുടെ ഇഷ്‌ടതാരമായ ശ്രിയ ശരണിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും ചരിത്രമാവുകയാണ്‌.

പ്രേക്ഷകരെ തീയറ്ററുകളിലേക്കാകര്‍ഷിക്കാന്‍ പോന്ന സകലചേരുവകളാലും സമ്പുഷ്‌ടമാണ്‌ ചിത്രം. ഒരു `മാസ്‌ മസാല എന്റര്‍ടെയ്‌നര്‍' എന്നുതന്നെ ചിത്രത്തെ വിശേഷിപ്പിച്ചാല്‍ അതില്‍ അതിശയോക്‌തി ഒട്ടും തന്നെയില്ല. എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തരാക്കാന്‍പോന്ന കഥാതന്തുതന്നെയാണ്‌ ചിത്രത്തിന്റെ വിജയത്തിനുപിന്നിലെ പ്രധാന ഘടകം. മലയാളത്തിന്റെ സ്വന്തം മെഗാസ്‌റ്റാറിനും പുത്തന്‍ സൂപ്പര്‍സ്‌റ്റാറിനും തുല്യപ്രാധാന്യം നല്‍കി സൃഷ്‌ടിച്ച കഥാപാത്രങ്ങളെ ഇരുവരും മിഴിവുറ്റതാക്കിയിരിക്കുന്നു. ഇരുവരെയും പ്രേക്ഷകര്‍ ഏതുരീതിയില്‍ കാണാന്‍ ആഗ്രഹിക്കുന്നുവോ അതുമനസിലാക്കിത്തന്നെയാണ്‌ രാജയുടെയും സൂര്യയുടെയും പാത്രസൃഷ്‌ടിയെന്നതും അഭിനന്ദനം അര്‍ഹിക്കുന്നു. ചടുലമായ ആക്‌്‌ഷന്‍ രംഗങ്ങളും തീപ്പൊരി സംഭാഷണങ്ങള്‍ക്കുമൊപ്പം ജാസി ഗിഫ്‌റ്റിന്റെ സംഗീതവും ചിത്രത്തിന്റെ രസച്ചരടു പൊട്ടാതെ കാക്കുന്നുണ്ട്‌.

ദീര്‍ഘകാലം സംവിധായക സഹായിയായി പ്രവര്‍ത്തിച്ചുപരിചയമുള്ള വൈശാഖിന്റെ കന്നിസംവിധായക സംരംഭംതന്നെ മെഗാഹിറ്റിലേക്കു ശരവേഗത്തില്‍ കുതിക്കുകയാണ്‌. ഉദയ്‌ കൃഷ്‌ണ, സിബി കെ. തോമസ്‌ സഖ്യത്തിന്റെ തൂലികയില്‍ വിരിഞ്ഞ `പോക്കിരിരാജ' രണ്ടുപേരുടെയും അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുന്ന ചിത്രം കൂടിയായിരിക്കും. വന്‍താരനിരയാണ്‌ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മമ്മൂട്ടിക്കും പൃഥ്വിക്കുമൊപ്പം നെടുമുടിവേണു, വിജയരാഘവന്‍, സിദ്ദിഖ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, സലിം കുമാര്‍, സുമന്‍, റിയാസ്‌ ഖാന്‍, ബിന്ദു പണിക്കര്‍, ശ്വേതാ മേനോന്‍ തുടങ്ങി മലയാളത്തിലെയും തമിഴിലെയും പ്രമുഖതാരങ്ങളെ അണിനിരത്താന്‍ അവസരമൊരുക്കിയ ചിത്രത്തിന്റെ നിര്‍മാതാവ്‌ ടോമിച്ചന്‍ മുളകുപാടവും അഭിനന്ദനം അര്‍ഹിക്കുന്നു.

No comments: