Saturday, May 22, 2010

മോഹന്‍ലാലിനെ സംവിധായകന്‍ പുറത്താക്കി [Insatall Malayalam Fonts To Read This Post] [Link To Download Malayalam Font is Available In The Top Right Side Tab]

ആദ്യമായ കഥയെഴുതുന്ന ചിത്രമെന്ന വിശേഷണത്തോടെ ഷൂട്ടിങ് തുടങ്ങിയ സ്വപ്‌നമാളികയുടെ കാര്യമാണ് പറഞ്ഞുവരുന്നത്.
മോഹന്‍ലാല്‍ കഥയെഴുതുന്നുവെന്ന ഒറ്റക്കാരണത്താല്‍ വന്‍ വാര്‍ത്താപ്രധാന്യമാണ് സ്വപ്‌നമാളികയെന്ന ചിത്രത്തിന് കിട്ടിയത്. ദേവരാജ് സംവിധാനം ചെയ്യുന്ന ചിത്രീകരണത്തിന്റെ ആദ്യഘട്ടം കാശിയിലും മറ്റുമൊക്കെയായി പൂര്‍ത്തിയാവുകയും ചെയ്തു. പക്ഷേ രണ്ടാംഘട്ട ചിത്രീകരണത്തെപ്പറ്റി കുറെക്കാലത്തേക്ക് ആരുമൊന്നും പറഞ്ഞുകേട്ടില്ല. തിരക്കിനിടയില്‍ ലാലിന് കഥ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാവും കാരണമെന്ന്പലരും കരുതി.
എന്നാല്‍ ആദ്യഘട്ടത്തിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ നായകന് സംവിധായകന്റെ കാലിബര്‍ മനസ്സിലായെന്നും പിന്നീട് ആ വഴിയ്ക്ക് തിരിഞ്ഞു നോക്കിയില്ലെന്നുമൊക്കെയാണ് പരദൂഷണക്കാര്‍ പറഞ്ഞുപരത്തുന്നത്. ഇതിനിടെ ഈ സംവിധായകന്റെ തന്നെ പരിഭവം എന്ന ചിത്രം റിലീസായി. ആരെയും പരിഭവപ്പെടുത്താതെ സിനിമ വേഗത്തില്‍ തിയറ്ററുകളില്‍ നിന്ന് യാത്ര പറയുകയും ചെയ്തു.
ഇതൊക്കെ കണ്ടാല്‍ ആദ്യകഥ തന്നെ ഒരു ട്രാജഡിയാക്കേണ്ടെന്ന്് ഏത് താരവും കരുതും, അതില്‍ കുറ്റം പറയാനില്ല.
പക്ഷേ അഭിനയിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് സിനിമ പൂര്‍ത്തിയാക്കി കൊടുക്കേണ്ട ബാധ്യതയും താരത്തിനുണ്ട്.
എന്തായാലും നായകന്‍ വരാത്തതു കൊണ്ട് നമ്മുടെ സംവിധായകന്‍ തോറ്റെന്ന് കരുതിയെങ്കില്‍ തെറ്റി. മോഹന്‍ലാലിന്റെ കഥാപാത്രത്തെ അപ്രത്യക്ഷനാക്കിക്കൊണ്ടാണ് സംവിധായകന്‍ തന്റെ കലാവിരുത് തെളിയിച്ചത് . ഇതിനായില്‍ ലാല്‍ എഴുതിയ കഥയില്‍ കുറച്ച് പൊളിച്ചടുക്കല്‍ വേണ്ടി വന്നുവെന്ന് മാത്രം.

No comments: