പോക്കിരി രാജ സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ മറ്റൊരു നവാഗത സംവിധായകന്റെ  ചിത്രത്തിനു കൂടി മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു. പ്രശസ്‌ത  ഫോട്ടോഗ്രാഫറായ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'ഒരു  സിനിമാക്കഥയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന  മോഹവുമായി നടക്കുന്ന ഒരു അധ്യാപകന്റെ കഥയാണ് സിനിമാക്കഥ പറയുന്നത്.  കന്നഡ നടി ശ്രുതിയാണ് ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്.  ചിത്രത്തില്‍ ഒരു വ്യത്യസ്‌ത ഗെറ്റപ്പിലാണ് മമ്മൂട്ടി  പ്രത്യക്ഷപ്പെടുന്നത്. ഡാഡി കൂളിന്റെ തിരക്കഥയൊരുക്കിയ ബിപിന്‍  ചന്ദ്രനാണ് സിനിമാക്കഥയുടെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ  ഷൂട്ടിങ് ജൂണില്‍ ആരംഭിയ്‌ക്കും
അമേരിക്കയില്‍ അവധിയാഘോഷിച്ചതിനു  ശേഷം മടങ്ങിയെത്തിയ മമ്മൂട്ടി ബംഗളുരുവില്‍ ശിക്കാരിയുടെ സെറ്റില്‍  ജോയിന്‍ ചെയ്യും. മലയാളത്തിലും കന്നടയിലുമായാണ് ശിക്കാരി ഒരുങ്ങുന്നത്.  മലയാളം പതിപ്പിന്റെ സംഭാഷണം മമ്മൂട്ടി സ്വയം ഒരുക്കുകയാണ് എന്ന  പ്രത്യേകതയുമുണ്ട്. ഒരിയ്‌ക്കലും കണ്ടുമുട്ടാത്ത രണ്ടുകഥാപാത്രങ്ങളെയാണ്  ശിക്കാരിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു ഐടി പ്രൊഫഷണലിന്റെ  ജീവിതത്തിലൂടെയാണ് ശിക്കാരി ആരംഭിയ്‌ക്കുന്നത്. പകുതി പൂര്‍ത്തിയായ ഒരു  നോവല്‍ അയാള്‍ക്ക് ലഭിക്കുന്നു. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം  ലഭിയ്‌ക്കുന്നതിന് മുമ്പുള്ള കാലഘട്ടം പശ്‌ചാത്തലമാക്കുന്ന നോവല്‍ ഒരു  വേട്ടക്കാരന്റെയും ഗ്രാമീണ യുവതിയുടെയും കഥയാണ് പറയുന്നത്.
നോവലിലെ  പ്രധാന കഥാപാത്രത്തിന്റെ കഥ തന്റെ ജീവിതത്തോട് സാമ്യമുള്ളതാണെന്ന് ഐടി  പ്രൊഫഷണല്‍ മനസ്സിലാക്കുന്നതോടെ ശിക്കാരിയുടെ കഥ പുതിയൊരു തലത്തിലേക്ക്  നീങ്ങുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയഅന്താരാഷ്ര്‌ട വേദികളില്‍  ശ്രദ്ധേയനായ അഭയ് സിംഹയാണ് ശിക്കാരി ഒരുക്കുന്നത്. 

No comments:
Post a Comment